train

തിരുവനന്തപുരം: ന്യൂഡൽഹി,​ ജയ്‌പൂർ,​ ജലന്ധർ എന്നിവടങ്ങളിൽ നിന്നും ശ്രമിക് ട്രെയിനുകളും, ന്യൂഡൽഹിയിൽ നിന്നും രാജധാനി ഫെയർ സ്പെഷ്യൽ ട്രെയിനുകളും അവസാന സ്റ്റോപ്പായ തിരുവനന്തപുരം സെൻട്രലിൽ ഇന്നലെ എത്തി. നാല് ട്രെയിനുകളിലുമായി തിരുവനന്തപുരത്തെത്തിയ 554 പേരിൽ ആർക്കും രോഗ ലക്ഷണമുണ്ടായിരുന്നില്ല. ഇവരെ ഹോം ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു. ജലന്ധറിൽ നിന്നുള്ള യാത്രക്കാരുടെ ടിക്കറ്റ് ചാർജ് പഞ്ചാബ് സർക്കാർ വഹിച്ചു.

യാത്രക്കാരുടെ വിവരം

ജയ്പ്പൂരിൽ നിന്ന് വന്ന ട്രെയിനിൽ ആകെ 98 പേർ

. 57 പുരുഷന്മാർ, 31 സ്ത്രീകൾ, 10 കുട്ടികൾ.

തമിഴ്നാട് സ്വദേശികൾ- രണ്ട്

ജില്ല തിരിച്ചുള്ള വിവരം: തിരുവനന്തപുരം 32, കൊല്ലം 41, പത്തനംതിട്ട 17, ആലപ്പുഴ 6.


ജലന്ധറിൽ നിന്നെത്തെത്തിയ ട്രെയിനിൽ -78 പേർ

53 പുരുഷന്മാർ, 23 സ്ത്രീകൾ, രണ്ട് കുട്ടികൾ.

തമിഴ്നാട് സ്വദേശികൾ 18

തിരുവനന്തപുരം 14, കൊല്ലം 34, പത്തനം തിട്ട 12,


ഡൽഹിയിൽ നിന്നുള്ള രാജധാനിയിൽ- 243 പേർ എത്തി. 168 പുരുഷന്മാർ, 63 സ്ത്രീകൾ, 12 കുട്ടികൾ. റെഡ് സോണിൽ നിന്ന് 138 പേർ. തമിഴ്നാട് സ്വദേശികൾ 31

തിരുവനന്തപുരം 78, കൊല്ലം 83, ആലപ്പുഴ 12, പത്തനംതിട്ട 38, കോട്ടയം 1,

ന്യൂഡൽഹി-തിരുവനന്തപുരം ശ്രമിക് ട്രെയിൻ- 145 യാത്രക്കാർ 89 പുരുഷന്മാരും 52 സ്ത്രീകളും രണ്ട് കുട്ടികളും

തിരുവനന്തപുരം 60
കൊല്ലം 68
പത്തനംതിട്ട 14
ആലപ്പുഴ 1
കോട്ടയം 2