tension

ചെറിയ തോതിലുള്ള ഉത്കണ്ഠ നമ്മുടെ ജീവിതത്തിലെ ക്രമീകരണങ്ങൾക്ക് നല്ലതാണ്. എന്നാൽ ഉത്കണ്ഠ അതിരു കടന്നാൽ ഗുരുതരമാണ്. പാനിക് അറ്റാക് എന്ന അവസ്ഥ ഉത്കണ്ഠയുടെ അതിതീവ്ര അവസ്ഥയാണ്. ഹൃദയാഘാതം വരുന്നതു പോലെയോ താനിപ്പോൾ മരിച്ചു പോകുമെന്നോ ഉള്ള വെപ്രാളം വ്യക്തിയിൽ ഉണ്ടാകും. അമിതമായ നെഞ്ചിടിപ്പ് , ശ്വാസോച്ഛ്വാസത്തിന്റെ വേഗം വർദ്ധിക്കുക, ശരീരം വിയർക്കുക, കഠിനമായ വിറയൽ എന്നിവ ഉത്കണ്ഠയുടെ ലക്ഷണമാണ്.

ശരീരത്തിലെ ഓട്ടോണമിക് നേർവസ് സിസ്റ്റത്തിന്റെ അമിത പ്രവർത്തനമാണ് കാരണം. ഒരേ പ്രവൃത്തിയുടെ ആവർത്തനം (ഉദാ: കതക് അടച്ചിട്ടണ്ടോ എന്ന് പല പ്രാവശ്യം പരിശോധിച്ച് ഉറപ്പു വരുത്തൽ) , സംസാരിക്കാനും ആളുകളെ അഭിമുഖീകരിക്കാനുമുള്ള മടി എന്നിവ അമിത ഉത്കണ്ഠയുടെ ഫലമാണ്.പ്രവൃത്തിയിൽ ശ്രദ്ധക്കുറവ്, ഏകാഗ്രതയില്ലായ്മ, ഉറക്കക്കുറവ്, ഭീതി എന്നിവയും ഉത്കണ്ഠ കാരണം ഉണ്ടാവുന്ന പ്രശ്നങ്ങളാണ്.ഉത്കണ്ഠ അതിരു കടക്കുന്നെന്ന് തോന്നിയാൽ വിദഗ്ധ ഡോക്ടറെ കണ്ട് വൈദ്യോപദേശം തേടുക.