ഇസ്ലാമാബാദ്: പാകിസ്ഥാൻ വിമാനം തകർന്നുവീഴുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസിന്റെ എയർബസ് എ 320 വിമാനമാണ് കറാച്ചിയിലെ ജനവാസ കേന്ദ്രത്തിൽ തകർന്നുവീണത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ലാഹോറിൽ നിന്ന് കറാച്ചിയിലെ ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോയ വിമാനമാണ് തകർന്നു വീണത്. 99 പേർ വിമാനത്തിൽ ഉണ്ടായിരുന്നു.
അപകടസ്ഥലത്ത് നിന്ന് അറുപതോളം മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. വിമാനം തകർന്നുവീണത് ജനവാസ കേന്ദ്രത്തിലായതിനാൽ മൃതദേഹങ്ങൾ പ്രദേശവാസികളുടേതാണോ യാത്രക്കാരുടേതാണോയെന്ന് തിരിച്ചറിയേണ്ടതുണ്ടെന്ന് പാക് സിന്ധ് പ്രവിശ്യ ആരോഗ്യമന്ത്രി പറഞ്ഞു.
വിമാനത്താവളത്തിൽ നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള കെട്ടിടത്തിന് മുകളിലാണ് സ്‌ഫോടനം ഉണ്ടായത്. വിമാനം കെട്ടിടത്തിലേക്ക് പതിച്ച് ഒരു സെക്കൻഡിനുള്ളിൽ അന്തരീക്ഷം മുഴുവൻ കറുത്ത പുക ഉയരുന്നത് വീഡിയോയിൽ കാണാം.
Exclusive CCTV Footage of today Plane Crash Near Karachi Airport#Breaking #PlaneCrash #Karachi #Pakistan #PIA pic.twitter.com/WXlOzLrGPm
— Weather Of Karachi- WOK (@KarachiWok) May 22, 2020
അതേസമയം, അപകടം നടക്കുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് വിമാനത്തിന്റെ എഞ്ചിന് പ്രശ്നങ്ങൾ തകരാറുണ്ടെന്ന് പൈലറ്റ് കറാച്ചി വിമാനത്താവളത്തിലെ എയർ ട്രാഫിക് കൺട്രോളിലെ കൺട്രോളറുകളുമായി ആശയവിനിമയം നടത്തിയിരുന്നു. സംഭവത്തിൽ പാക് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.