കൊല്ലം: ചിതറ പ്രവാസി കൂട്ടായ്‌മയുടെ നേതൃത്വത്തിൽ ലോക്ക് ഡൗണിൽ സാമ്പത്തിക ദുരിതം അനുഭവിക്കുന്നവർക്ക് അരിയും ഭക്ഷ്യവസ്തുക്കളും കൈമാറി.മാങ്കോട് പ്രാഥമിക കേന്ദ്രത്തിലെ ഡോക്ടറായ രാഗേഷാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്. ചിതറ എൽ.പി.എസ് ഹെഡ്മാസ്റ്റർ ഫസിലുദ്ദീൻ, കവി അനിൽ ചിതറ
മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ സർജൻ ഡോക്ടർ ജസീൽ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. അർഹരായവരെ കണ്ടെത്തി 101 കുടുംബങ്ങൾക്കാണ് ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്യുന്നത്. സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്നുവെങ്കിലും നിർദ്ധനരായവരെ സഹായിക്കാൻ ചിതറയിലെ പ്രവാസി സുഹൃത്തുക്കൾ മുന്നിട്ടിറങ്ങുകയായിരുന്നു.