അബുദാബി: സ്വകാര്യമേഖലയിലെ ജീവനക്കാരുടെ ഉയർന്ന പെൻഷൻ തുക 60000 മുതൽ രണ്ട് ലക്ഷം ദിർഹമായി ഉയർത്തി യു.എ.ഇ പ്രസിഡന്റും ഭരണാധികാരിയുമായ ഷേഖ് ഖലീഫ ബിൻ സയിദ് ഉത്തരവിട്ടു. 3000 മുതൽ 6000 ദിർഹമായിരിക്കും ഏറ്രവും ചെറിയ പെൻഷൻ തുക. അബുദാബിയിലെ പെൻഷൻ സംവിധാനം ശക്തിപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതാണ് നിയമം.