ചലച്ചിത്ര സംവിധായകൻ പത്മരാജന്റെ ഓർമ്മയ്ക്കായി പത്മരാജൻ മെമ്മോറിയൽ ട്രസ്റ്റ് ഏർപ്പെടുത്തിയ സാഹിത്യ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. 2019ലെ പുരസ്‌കാരങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനായി മധു സി നാരായണൻ പദ്മരാജൻ സാഹിത്യചലച്ചിത്ര പുരസ്‌കാരത്തിന് അർഹനായി. 25000 രൂപയും, ശില്പവും, പ്രശസ്തി പത്രവുമാണ് പുരസ്‌കാരം.
മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം സജിൻ ബാബുവിനാണ്. ബിരിയാണി എന്ന ചിത്രത്തിന്റെ തിരക്കഥയ്ക്കാണ് പുരസ്‌കാരം ലഭിച്ചിരിക്കുന്നത് . 15000 രൂപയും ശില്പവും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം. ഉയരെ എന്ന ചിത്രത്തിന്റെ തിരക്കഥയ്ക്ക് ബോബി, സഞ്ജയ് പ്രത്യേക ജൂറി പരാമർശവും നേടി.