കനത്ത മഴയെ തുടർന്ന് കരമനയാർ കരകവിഞ്ഞ് പൃഥ്വിരാജിന്റെ അമ്മയും നടിയുമായ മല്ലിക സുകുമാരന്റെ വീട്ടിൽ വീണ്ടും വെള്ളം കയറി. കുണ്ടമൺകടവ് ഏലാ റോഡിലെ 13 വീടുകളിലാണ് വെള്ളം കയറിയത്. തുടർന്ന് മല്ലിക സുകുമാരൻ ഉൾപ്പടെയുള്ളവരെ അഗ്‌നിരക്ഷാ സേന എത്തി ബോട്ടി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.കവടിയാർ ജവാഹർ നഗറിലെ സഹോദരന്റെ വീട്ടിലേക്കാണ് മല്ലികയെ മാറ്റിയത്.
ശക്തമായ മഴയ്ക്കു പിന്നാലെ അരുവിക്കര ഡാമിലെ ഷട്ടറുകൾ മുന്നറിയിപ്പില്ലാതെ ഉയർത്തിയതോടെയാണ് വെള്ളം ഉയർന്നത്. കുണ്ടമൺകടവ് ഏലാ റോഡിലെ 13 വീടുകളിൽ വെളളം കയറി.കഴിഞ്ഞ കാലവർഷത്തിലും മല്ലികയുടെ വെള്ളം കയറിയിരുന്നു. അന്ന് നാട്ടുകാർ വാർപ്പിലിരുത്തിയാണ് മല്ലിക സുകുമാരനെ സുരക്ഷിത കേന്ദ്രത്തിൽ എത്തിച്ചത്. ഇതിന്റെ ഫോട്ടോ ഏറെ വൈറലാകുകയും ചെയ്തിരുന്നു