an-augastin-
an augastin

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ആൻ അഗസ്റ്റിൻ. സിനിമയിൽ നിന്ന് ചെറിയ ഇടവേള എടുത്ത നടിയുടെ തിരിച്ചുവരവിനായി ആരാധകർ കാത്തിരിക്കുകയാണ്. സാമൂഹ്യ മാധ്യമങ്ങളിൽ സജീവമായ നടി ഇപ്പോൾ തന്റെ അച്ഛന്റെ ഓർമ്മകൾ പങ്കുവച്ചിരിക്കുകയാണ്. 2013–ലാണ് അഗസ്റ്റിൻ മലയാളസിനിമാലോകത്തോട് വിടപറയുന്നത്. കടൽ കടന്ന് ഒരു മാത്തുക്കുട്ടിയായിരുന്നു അഗസ്റ്റിന്റെ അവസാന ചിത്രം. അച്ഛനോടൊപ്പം നിൽക്കുന്ന ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമാണ് നടി പങ്കുവച്ചിരിക്കുന്നത്.

'പലപ്പോഴും അച്ഛനെ ഞാൻ ഉറക്കെ വിളിക്കാറുണ്ട്, അച്ഛൻ ആ വിളിക്ക് മറുപടി നൽകിയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കും, അച്ഛന് അതിന് സാധിക്കില്ലെങ്കിലും. എനിക്കറിയാം അച്ഛന് തിരിച്ച് വരാനാവില്ലെന്ന്, പക്ഷേ അങ്ങനെ വന്നിരുന്നെങ്കിലെന്ന് ഞാൻ ശരിക്കും ആഗ്രഹിക്കുന്നു. അച്ഛനായിരുന്നു ഞങ്ങളുടെ സുരക്ഷിതത്വം ഞങ്ങളുടെ കരുത്ത്' നടി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.