ഫഹദ് ഫാസിൽ സിനിമ തങ്കത്തിൽ അപർണ ബാലമുരളി. ഇടവേളക്കുശേഷം അപർണ ബാലമുരളി മലയാളത്തിൽ അഭിനയിക്കുന്ന സിനിമയാണ് തങ്കം. സഹീദ് അറാഫത്ത് സംവിധാനം ചെയ്യുന്ന സിനിമയിൽ ജോജു ജോർജ്, ദിലീഷ് പോത്തൻ എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. വർക്കിംഗ് ക്ളാസ് ഹീറോ, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് എന്നിവയുടെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, രഞ്ജൻ തോമസ്, ശ്യാം പുഷ്കർ എന്നിവർ ചേർന്നാണ് നിർമ്മിക്കുക. ശ്യാം പുഷ്കറാണ് തങ്കത്തിന്റെ തിരക്കഥ. കോയമ്പത്തൂരാണ് പ്രധാന ലൊക്കേഷൻ. അതേസമയം മഹേഷിന്റെ പ്രതികാരത്തിനുശേഷം വീണ്ടും അപർണ ബാലമുരളി ശ്യാം പുഷ്കർ സിനിമയുടെ ഭാഗമാവുകയാണ്. മഹേഷിന്റെ പ്രതികാരത്തിലെ ജിൻസി എന്ന കഥാപാത്രമാണ് അപർണയെ ശ്രദ്ധേയാക്കിയത്.