wedding

ന്യൂഡൽഹി: കഴിഞ്ഞ മാ‌ർച്ച് 25ന് രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ച ശേഷം ദിനപത്രങ്ങളിലൂടെയും അല്ലാതെയും നിരവധി വിവാഹങ്ങൾ മാറ്റിവച്ച അറിയിപ്പുകൾ നാം കണ്ടു. വിവാഹവുമായി ബന്ധപ്പെട്ട ഫോട്ടോഗ്രാഫി, കാറ്ററിംഗ്, അലങ്കാരം, വാഹനം ഇങ്ങനെ നിരവധി ബിസിനസുകൾക്ക് പ്രയാസം നേരിട്ടു. അൻപത് പേരിൽ അധികം വിവാഹത്തിൽ പങ്കെടുക്കരുതെന്ന സർക്കാർ നിബന്ധനയോടെ വിവാഹത്തിനെത്തുന്നവരുടെ എണ്ണത്തിനും നിയന്ത്രണം വന്നു. എങ്കിലും ഓൺലൈൻ വിവാഹ സൈറ്റുകൾക്ക് അത്ര മോശം കാലമല്ല ഇത്.

ഓൺലൈനായി പൊരുത്തം നോക്കുന്നതിലൂടെ ലഭിക്കുന്ന വരുമാനം 5.8% കൂടിയതായി മാട്രിമോണിയൽ സൈറ്റായ മാട്രിമോണി.കോം അറിയിച്ചു. വാർഷിക കണക്ക് നോക്കിയാൽ മുൻപുള്ളതിനെക്കാൾ 13% വർദ്ധന. എങ്കിലും ത്രൈമാസ വിവാഹ വരുമാന ലാഭം 6.77 കോടിയാണ്. 4.6% നഷ്ടം. മാട്രിമോണി.കോം നടത്തുന്ന ഭാരത് മാട്രിമോണിക്കും കൂടുതൽ വരിക്കാരെ ലഭിച്ചു. പുതിയ റജിസ്ട്രേഷനിൽ 30% വർദ്ധന ലോക്ഡൗൺ കാലത്തുണ്ടായി. ഈ ലോക്ഡൗൺ കാലത്തും ഓൺലൈൻ വിവാഹപൊരുത്തത്തിലെ വർദ്ധന ഇനിയും വിവാഹ വിപണി നഷ്ടമില്ലാതെ മുന്നോട്ട് പോകും എന്നതിന്റെ തെളിവ് തന്നെയാണ്.