cricket
cricket

ദുബായ് : കൊവിഡ് കാലത്തിന് ശേഷം ക്രിക്കറ്റ് പുനരാരംഭിക്കുമ്പോൾ കളിക്കാർക്കുള്ള മാർഗനിർദ്ദേശങ്ങൾ ഇന്റർ നാഷണൽ ക്രിക്കറ്റ് കൗൺസിൽ പുറപ്പെടുവിച്ചു.

പ്രധാന നിർദ്ദേശങ്ങൾ

മത്സരത്തിനിടയിൽ കളിക്കാർ ഫീൽഡ് അമ്പയർമാർക്ക് സൺഗ്ലാസും തൊപ്പിയും തൂവാലയും കൈമാറാൻ പറ്റില്ല.

ഈ സാധനങ്ങളൊന്നും സഹതാരങ്ങളെ ഏൽപിക്കാനും അനുവദിക്കില്ല.

പരിശീലനത്തിനിടയിൽ ടോയ്ലറ്റിൽ പോകാൻ ഇടവേളകൾ അനുവദിക്കില്ല.

മത്സരത്തിന് മുമ്പും ശേഷവും ഡ്രസ്സിംഗ് റൂമിൽ ചെലവഴിക്കുന്ന സമയം കുറയ്ക്കണം.

പന്തിൽ ഉമിനീർ തേക്കുന്നത് നേരത്തെ ഐ.സി.സി വിലക്കിയിരുന്നു.