വിസ്കോസിൻ: കൊവിഡ് രോഗബാധയെ അകറ്റാൻ നാം കൈകൾ സോപ്പുപയോഗിച്ച് വൃത്തിയാക്കുകയോ സാനിറ്രൈസർ കൊണ്ട് വൃത്തിയാക്കുകയോ വേണമെന്ന് മനസ്സിലാക്കിയ ശേഷം ഏവരുടെയും നിത്യോപയോഗ വസ്തുവായിട്ടുണ്ട് ഹാൻഡ് സാനിറ്റൈസറുകൾ. പലരുടെയും വാഹനത്തിൽ അവർ ഒരു കുപ്പി സാനിറ്റൈസർ സൂക്ഷിക്കുന്നുമുണ്ട്. എന്നാൽ സാനിറ്റൈസർ അടച്ചിട്ട വണ്ടിയിൽ വയ്ക്കാവുന്ന ഒന്നാണോ അവ പൊട്ടിത്തെറിച്ച് അപകടമുണ്ടാകുമോ? അമേരിക്കയിലെ വിസ്കോസിനിലെ അഗ്നിശമന സേന ഈയിടെ സാമൂഹ്യമാധ്യമങ്ങളിൽ ഒരു പോസ്റ്റ് ഷെയർ ചെയ്തിരുന്നു. ഒരു കാറിന്റെ ഉള്ളിൽ സാനിറ്റൈസർ വച്ച ഭാഗം തകർന്നതായി കാണിച്ചായിരുന്നു പോസ്റ്ര്. കാറിലുണ്ടായിരുന്ന സാനിറ്റൈസർ കുപ്പി പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത് എന്ന് കുറിപ്പും.
'മിക്ക സാനിറ്റൈസറും ഉയർന്ന അളവിൽ ആൽക്കഹോൾ അടങ്ങിയിട്ടുണ്ട്.ചൂടേറിയ അന്തരീക്ഷത്തിൽ കാറിനുള്ളിൽ അവ വച്ചിട്ടു പോകുമ്പോൾ സൂര്യപ്രകാശമേറ്റ് വിപുലീകരണം നടക്കുകയും ഇതുപോലെ പൊട്ടിത്തറിക്കുകയും ചെയ്യും.' എന്നായിരുന്നു പോസ്റ്റ്. പിന്നീട് ഇത് പിൻവലിച്ചു.
ഇന്ത്യയിൽ വിൽക്കുന്ന സാനിറ്റൈസറുകളിൽ 70% ആൽക്കഹോൾ ഉണ്ടാകാറുണ്ട്. ഇവ അഗ്നിബാധ ഉണ്ടാകുന്നതിന് സാധ്യതയിള്ളയിടത്ത് സ്ഥാപിച്ചാൽ അപകടമുണ്ടാകാം. എങ്കിലും കൊവിഡ് പ്രതിസന്ധി മാറും വരെ സാനിറ്റൈസറുകൾ ഒപ്പം കൊണ്ടുനടക്കുന്നത് തന്നെയാണ് ഈ ആപത്കാലത്ത് ഉചിതം.