ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ പല വിഭാഗം ജനങ്ങളും വളരെ കഷ്ടപ്പാടിലാണ്.ഒരു നേരത്തെ ആഹാരത്തിനു വരെ ബുദ്ധിമുട്ട് അനുഭവിക്കുന്നവരുണ്ട്.വിശപ്പ് അത് മനുഷ്യനും മൃഗങ്ങൾക്കും ഒരേ പോലെയാണ്.കോട്ടയത്തെ നാഗമ്പടം സ്വകാര്യ ബസ് സ്റ്റാൻഡിനു സമീപം സന്നദ്ധസംഘടനകളുടെ നേതൃത്വത്തിൽ ഭക്ഷണം വിതരണത്തിനായി ക്യൂ നിൽക്കുന്നവരുടെ മുന്നിൽ തനിക്കും ഭക്ഷണം ലഭിക്കുമെന്ന പ്രതീക്ഷയിൽ നിൽക്കുന്ന തെരുവു നായ. ലോക്ക് ഡൗൺ മൂലം ചന്തകളും ഹോട്ടലുകളും പ്രവർത്തിക്കാത്തതിനാൽ തെരുവിൽ കഴിയുന്ന മൃഗങ്ങൾ പലതും പട്ടിണിയിലാണ്.പലരും ഭക്ഷണങ്ങൾ നൽകുന്നുണ്ടെങ്കിലും അത് ചെറിയ തോതിൽ മാത്രം.
കാമറ
ശ്രീകുമാർ ആലപ്ര