തൊടുപുഴയിൽ നിന്ന് കൊൽക്കത്തയിലെത്താൻ അന്യ സംസ്ഥാന തൊഴിലാളികൾ രണ്ടര ലക്ഷം രൂപയ്ക്കാണ് വാഹനം വാടകയ്ക്ക് വിളിച്ചത്.രണ്ടായിരത്തി മുന്നൂറ് കിലോമീറ്ററിലധികം അകലെയുള്ള പശ്ചിമബംഗാളിലെ കൊൽക്കത്തയിലെത്തുകയാണ് ഇവരുടെ ലക്ഷ്യം. സർക്കാരൊരുക്കുന്ന ട്രെയിനിൽ പോകാനാവാതെ വന്നതോടെയാണ് ഇവർ സ്വയം പണം മുടക്കി നാട്ടിലേക്ക് വണ്ടികയറാൻ തീരുമാനിച്ചത്. ഇന്നലെ രാവിലെയോടെ യാണ് അവർ 24 പേർ ടൂറിസ്റ്റ് ബസിൽ തൊടുപുഴയിൽ നിന്ന് യാത്ര തിരിച്ചത്. എല്ലാവരും തൊടുപുഴയിലും പരിസരപ്രദേശങ്ങളിലും വിവിധ ജോലികൾ ചെയ്യുന്നവർ. കൂലിപ്പണിക്കാരായ ഇവർ ഒാരോരുത്തരും കൈയിൽ നിന്ന് 7000 മുതൽ 8000 വരെ രൂപ മുടക്കിയാണ് പോകുന്നത്.കഴിക്കാൻ ബ്രഡും, ബിസ്കറ്റും വെള്ളവും മാത്രം . 24ന് വൈകിട്ടോടെ കൊൽക്കത്തയിലെത്തുമെന്നാണ് പ്രതീക്ഷ . സിജോയും മനോജുമാണ് ബസിന്റെ ഡ്രൈവർമാർ.
കാമറ: ബാബു സൂര്യ.