ലണ്ടൻ: മൂന്ന് ചൈനീസ് ബാങ്കുകൾക്ക് റിലയൻസ് കമ്മ്യൂണിക്കേഷൻസ് ചെയർമാൻ അനിൽ അംബാനി നൽകാനുള്ള 71.70 കോടി ഡോളർ (ഏകദേശം 5,400 കോടി രൂപ) 21 നാൾക്കകണം വീട്ടണമെന്ന് ലണ്ടൻ ഹൈക്കോടതി ഉത്തരവിട്ടു. ഇൻഡസ്‌ട്രിയൽ ആൻഡ് കൊമേഴ്‌സ്യൽ ബാങ്ക് ഒഫ് ചൈനയാണ് അനിലിനെതിരെ കോടതിയെ സമീപിച്ചത്.
അതേസമയം, ഇത് വ്യക്തിഗത വായ്‌പ അല്ലെന്നും വാണിജ്യ വായ്‌പയാണെന്നും എന്നാൽ അനിൽ ഒപ്പിടാത്ത പേഴ്‌സണൽ ഗ്യാരന്റി ചൂണ്ടിക്കാട്ടിയാണ് ചൈനീസ് ബാങ്കുകൾ അനുകൂല വിധി നേടിയതെന്നും റിലയൻസ് വക്താവ് പ്രതികരിച്ചു. ഉത്തരവിനെതിരെ അപ്പീൽ നൽകുമെന്ന സൂചനയും വക്താവ് നൽകി.