വാഷിംഗ്ണ്‍: കൊവിഡ് താണ്ഡവമാടുന്ന അമേരിക്കയിൽ പള്ളികൾ തുറക്കണമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയ്ക്ക് കൂടുതല്‍ പ്രാര്‍ത്ഥനകള്‍ വേണമെന്നും പള്ളികള്‍ തുറക്കാന്‍ ഗവര്‍ണര്‍മാരോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ആരാധനാലയങ്ങള്‍ തുറക്കാന്‍ ഗവര്‍ണര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രാര്‍ത്ഥന അത്യാവശ്യ കാര്യമാണ്. എന്നാല്‍, പള്ളികള്‍ തുറക്കാന്‍ പ്രസിഡന്റ് എന്ന നിലയിലുള്ള അധികാരം ഉപയോഗിക്കില്ലെന്നും ട്രംപ് പറഞ്ഞു.
അതേസമയം ഏപ്രിലില്‍ സാക്രമെന്റോ ചര്‍ച്ചില്‍ ഒത്തുകൂടിയ 70 പേര്‍ക്ക് കൊവിഡ് ബാധിച്ചിരുന്നു. തിങ്കളാഴ്ച പള്ളിയിലെ പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ബുട്ട് കൗണ്ടിയിലെ പള്ളിയില്‍ എത്തിയ 180പേരെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു.
പള്ളികള്‍ തുറക്കാന്‍ ഗവര്‍ണര്‍മാര്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തില്ലെന്ന് ട്രംപ് അറിയിച്ചെങ്കിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ അദ്ദേഹം പള്ളി തുറക്കാന്‍ നീക്കം തുടങ്ങിയതായി വാര്‍ത്തകള്‍ പുറത്തുവന്നു. സ്റ്റേറ്റുകള്‍ക്ക് ഫണ്ട് വെട്ടിക്കുറക്കാന്‍ പ്രസിഡന്റിന് അധികാരമുണ്ട്. തന്നെ അനുസരിക്കാത്ത സ്റ്റേറ്റുകള്‍ക്ക് ട്രംപ് ഫണ്ട് വെട്ടിക്കുറച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.