കൊൽക്കത്ത: ഉംപുൻ ചുഴലിക്കാറ്റ് തകർത്തെറിഞ്ഞ പശ്ചിമബംഗാളിൽ രക്ഷാപ്രവർത്തനത്തിന് സൈന്യമിറങ്ങി. കൊൽക്കത്ത നഗരത്തിലാണ് സൈന്യം രക്ഷാപ്രവർത്തനം നടത്തുന്നത്.
സൈന്യത്തിന്റെ സേവനം വിട്ടു തരണമെന്ന് കഴിഞ്ഞദിവസം പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ദേശീയ ദുരന്തനിവാരണ സേനയുടെ പത്ത് കമ്പനി അധിക ടീമിനേയും പശ്ചിമബംഗാളിൽ നിയോഗിച്ചിട്ടുണ്ട്.
ഉംപുനിൽ ഏറ്റവുമദികം നാശനഷ്ടമുണ്ടായത് ബംഗാളിലാണ്. 72
പേർ മരിച്ചു. അതേസമയം സംസ്ഥാനത്തിന് കേന്ദ്രം അനുവദിച്ച ആയിരം കോടി രൂപയുടെ ധനസഹായം ദുരിതാശ്വാസ പാക്കേജിന്റെ ഭാഗമല്ലെന്നും മുൻകൂർ ധനസഹായമാണെന്നും പശ്ചിമ ബംഗാൾ ഗവർണർ ജഗ്ദീപ് ധൻകർ വ്യക്തമാക്കി.