mamata-banerjee

കൊൽക്കത്ത: ഉംപുൻ ചുഴലിക്കാറ്റ് വൻ നാശം വിതച്ച സാഹചര്യത്തിൽ ബംഗാളിൽ സൈന്യത്തിന്റെ സഹായം വേണമെന്ന മമത ബാനർജി സർക്കാരിന്റെ ആവശ്യം അംഗീകരിച്ച് കേന്ദ്ര സർക്കാർ. അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും പുനഃസ്ഥാപിക്കാനുള്ള സംസ്ഥാനത്തിന്റെ ശ്രമത്തിൽ സഹായിക്കാനായി ഇന്ത്യൻ സംഘത്തിന്റെ അഞ്ച് സംഘങ്ങളാണ് സംസ്ഥാനത്തേക്ക് എത്തുന്നത്.

ലോക്ക്ഡൗണിന്റെ പരിധിക്കുള്ളിൽ നിന്ന് കഴിയുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും ഉംപുൻ ചുഴലിക്കാറ്റ് വൻ നാശം വിതച്ച സാഹചര്യത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ സഹായം ആവശ്യമുണ്ടെന്നും ബംഗാളിലെ മമത ബാനർജി സർക്കാർ കേന്ദ്രത്തെ അറിയിച്ചിരുന്നു. ഇത്തരത്തിൽ നിരവധി തവണ ആഭ്യന്തര വകുപ്പ് ട്വീറ്റ് ചെയ്തിട്ടുണ്ട്.

സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളിൽ നിന്നുമുള്ള സംഘങ്ങൾ മരങ്ങൾ കൊടുങ്കാറ്റിൽ വീണ മരങ്ങളും മറ്റും വെട്ടിമാറ്റാനും, വൈദ്യുതി പുനഃസ്ഥാപിക്കാനുമുള്ള ശ്രമങ്ങളിലാണെന്നും ആഭ്യന്തര വകുപ്പ് വ്യക്തമാക്കുന്നു. റെയിൽവേ, തുറമുഖ അധികൃതർ സ്വകാര്യ മേഖലകൾ എന്നിവരോടും സംസ്ഥാനം പുനരുദ്ധാരണ പ്രവർത്തങ്ങൾക്കായുള്ള സഹായം തേടിയിട്ടുണ്ടെന്നും സംസ്ഥാന സർക്കാർ പറയുന്നു.