മാഡ്രിഡ് : കൊവിഡ് കാരണം നിറുത്തിവച്ചിരിക്കുന്ന സ്പാനിഷ് ലാ ലിഗ മത്സരങ്ങൾ അടുത്ത മാസം എട്ടിന് പുനരാരംഭിക്കാമെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് പറഞ്ഞു.ജൂൺ 12 ന് വീണ്ടും തുടങ്ങാമെന്നാണ് സ്പാനിഷ് ഫുട്ബാൾ ഫെഡറേഷൻ കരുതിയിരുന്നതെങ്കിലും പ്രധാനമന്ത്രി നേരത്തേ തുടങ്ങാൻ അനുമതി നൽകുകയായിരുന്നു. ക്ളബുകൾ കഴിഞ്ഞ വാരം പരിശീലനം പുനരാരംഭിച്ചിരുന്നു.