തിരുവനന്തപുരം: എസ്. എസ്. എൽ.സി, ഹയർ സെക്കൻഡറി പരീക്ഷാ നടത്തിപ്പ് ചുമതല പ്രധാനാദ്ധ്യാപകരെയും പ്രിൻസിപ്പൽമാരെയും സമ്മർദ്ദത്തിലാക്കിയെന്ന് കെ.പി.എസ്.ടി.എ സംസ്ഥാന ജനറൽ സെക്രട്ടറി സലാഹുദ്ദീൻ പറഞ്ഞു.
തദ്ദേശ സ്ഥാപനങ്ങളെ ചുമതലയേൽപ്പിക്കണമെന്ന് ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടിരുന്നു. പരീക്ഷയുടെ ഉത്തരവാദിത്വം സ്കൂൾ അധികൃതരിൽ മാത്രം കെട്ടിവയ്ക്കുന്ന നിലപാടാണിത്. നടത്തിപ്പിൽ എന്തെങ്കിലും പ്രശ്നംവന്നാൽ വിദ്യാഭ്യാസ വകുപ്പും സർക്കാരും ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.