മേടം: ക്രയവിക്രയങ്ങൾ ചെയ്യാം. പ്രതിസന്ധികൾ തരണം ചെയ്യും. ഗുരുനാഥന്റെ വാക്കുകൾ ഉപകരിക്കും.
ഇടവം: നിസ്വാർത്ഥ സേവനം. പൊതുജനാംഗീകാരം, അപകടത്തിൽ പെട്ടവരെ രക്ഷിക്കും.
മിഥുനം: ഹ്രസ്വകാല സുരക്ഷാപദ്ധതികൾ, ആസൂത്രിത പദ്ധതികളിൽ വിജയം. ജീവിതത്തിൽ സന്തുഷ്ടി.
കർക്കടകം: അർഹമായ സ്വത്ത് ലഭിക്കും. നിലവിലുള്ളതിനേക്കാൾ ലാഭം നേടും. മാതൃകാപരമായ ആവിഷ്കാരശൈലി.
ചിങ്ങം: തൃപ്തി അനുഭവപ്പെടും. സുതാര്യതക്കുറവ് അനുഭവപ്പെടും. കൂട്ടുകച്ചവടത്തിൽ നിന്ന് പിന്മാറും.
കന്നി: പ്രവൃത്തിയിലുള്ള നിഷ്‌കർഷ. ആത്മാർത്ഥതയുള്ള സേവനം. പുതിയ അവസരങ്ങൾ.
തുലാം: നിക്ഷേപിക്കുന്നതിന് നല്ല സമയമല്ല. യാത്രകൾ വേണ്ടിവരും. അഭിപ്രായ സ്വാതന്ത്ര്യം.
വൃശ്ചികം: സുഹൃത്തിനെ രക്ഷിക്കാൻ സാധിക്കും. സമയോചിതമായ ഇടപെടലുകൾ. കാര്യവിജയം.
ധനു: ആവശ്യങ്ങൾ നിറവേറ്റും. അഭിമാനാർഹമായ പ്രവർത്തനങ്ങൾ. ആശ്വാസവും അഭിമാനവും.
മകരം: ആനുകൂല്യങ്ങൾ നേടും. സഹപ്രവർത്തകരുടെ സഹായം. ജോലികൾക്ക് കാലതാമസം.
കുംഭം: പ്രവർത്തനശൈലിയിൽ മാറ്റം, അസ്വസ്ഥത ഉണ്ടാകും. പദ്ധതികൾ ആസൂത്രണം ചെയ്യും.
മീനം: ലക്ഷ്യപ്രാപ്തി നേടും. സന്തുഷ്ടിയും സമാധാനവും. സ്വപ്നസാക്ഷാത്കാരം.