ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം ഗുരുതരമായ സാഹചര്യത്തിലേക്ക് നീങ്ങുന്നുവെന്ന സൂചന നൽകി കേന്ദ്ര ആരോഗ്യമന്ത്രാലയം. അടുത്ത രണ്ട് മാസം ഇതിനുള്ള സാധ്യത കൂടുതലാണെന്നാണ് ആരോഗ്യമന്ത്രാലയം നൽകുന്ന മുന്നറിയിപ്പ്. ഉയർന്ന ജാഗ്രത പാലിക്കാൻ സംസ്ഥാനങ്ങൾക്കും ആശുപത്രികൾക്കും കേന്ദ്രം നിർദ്ദേശം നൽകി.
പരമാവധി രോഗികൾക്ക് കിടക്കാനുള്ള കിടക്കകൾ കണ്ടെത്താനും, തീവ്രപരിചരണ വിഭാഗം ഒരുക്കാനും ആശുപത്രികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ലോകത്താകമാനം സ്ഥിതി മോശമായി തുടരുകയാണ്. ലോകമാകെ കൊവിഡ് രോഗികൾ കുതിച്ചുയരുന്നതും അതേസമയം പ്രവാസികൾ പല രാജ്യങ്ങളിൽ നിന്നായി മടങ്ങിവരുന്നതും കേന്ദ്രം കരുതലോടെയാണ് നോക്കികാണുന്നത്.
ലോകമാകെ 53 ലക്ഷത്തിന് മുകളില്‍ ആളുകളില്‍ കൊവിഡ് ബാധ സ്ഥിരീകരിച്ചുകഴിഞ്ഞു. 342,078 ആളുകളാണ് ഇതുവരെ മരിച്ചത്. ഒരുലക്ഷത്തോളം പുതിയ കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയതത്. നിലവില്‍ 5,309,698 പേര്‍ക്കാണ് ലോകമെമ്പാടും വൈറസ് സ്ഥിരീകരിച്ചത്. രോഗബാധ ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്ത രാജ്യം അമേരിക്കയാണ്. നിലവില്‍ 1,622,447 പേരിലാണ് അവിടെ രോഗം സ്ഥിരീകരിച്ചത്. 97,087 പേരാണ് ഇതുവരെ അമേരിക്കയില്‍ മരിച്ചത്.
രോഗബാധിതര്‍ കൂടുതലുള്ള രാജ്യങ്ങളില്‍ രണ്ടാം സ്ഥാനം ബ്രസീലിനാണ്. 347,398 പേര്‍ക്കാണ് ബ്രസീലില്‍ രോഗം സ്ഥിരീകരിച്ചത്. മൂന്നാം സ്ഥാനത്തുള്ള റഷ്യയില്‍ 335,882 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.