liqor

തിരുവനന്തപുരം: മദ്യം വാങ്ങാനായി സംസ്ഥാനത്ത് നടപ്പാക്കുന്ന വിർച്വൽ ക്യൂവിന് ബെവ്ക്യൂ ആപ്പിന് ഗൂഗിൾ അനുമതി ഇന്ന് ലഭിക്കുമെന്ന് ഫെയർ കോഡ് കമ്പനിയുടെ അവകാശവാദം. അനുമതി ലഭിച്ചാൽ മദ്യക്കടകൾ തുറക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും ബെവ്കോ പൂർത്തിയാക്കി. ഇന്ന് അനുമതി ലഭിച്ചാലും ചൊവ്വാഴ്ചയോ, ബുധനാഴ്ചയോ മാത്രമേ മദ്യക്കടകൾ തുറക്കുകയുള്ളുവെന്നാണ് എക്സൈസ് വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന.

അനുമതി ഇന്ന് ലഭിക്കുമെന്ന് കമ്പനി പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ ഒന്നുമറിയില്ലെന്നാണ് ബെവ്കോ പറയുന്നത്. പ്ലേ സ്റ്റോറിൽ അപ് ലോഡ് ചെയ്യുന്നതിനുള്ള അനുമതി ഇന്ന് ലഭിച്ചാൽ ആപ്പിലെ പരീക്ഷണ പ്രവർത്തനം ഇന്നു തന്നെ ആരംഭിച്ചേക്കും. നാളെ വൈകുന്നേരത്തോടെ പൊതുജനങ്ങൾക്കായി തുറന്നു നൽകും.

അതേസമയം മദ്യക്കടകൾ തുറന്നാൽ സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ ബെവ്കോ പൂർത്തിയാക്കി. ലേബലിംഗ് അടക്കമുള്ളവ പൂർത്തിയാക്കി ,ബാറുകളുടെ ഓർഡറും സ്വീകരിച്ചു കഴിഞ്ഞു. ഔട്ട്‌ലെറ്റുകളിൽ തെർമൽ സ്കാനറുകളും സജീകരിച്ചിട്ടുണ്ട്. ബാറുകളിലും സമാനമായ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നാണ് നിർദേശം നൽകിയിരിക്കുന്നത്. ബെവ്കോ, കൺസ്യൂമർ ഫെഡ് ഔട്ട്‌ലെറ്റുകൾ, ബാറുകൾ എന്നിവ വഴിയായിരിക്കും മദ്യ വിതരണം. 301 ഔട്ട്ലറ്റുകളും , 605 ബാറുകളുമാണ് സംസ്ഥാനത്തുള്ളത്