നാട്ടിൽ നടക്കുന്ന എല്ലാ കാര്യങ്ങളും സത്യസന്ധമായി അറിയാനാണ് ജനങ്ങൾ മാദ്ധ്യമങ്ങളെ ആശ്രയിക്കുന്നത്.എന്നാൽ അച്ചടി മാദ്ധ്യമങ്ങൾക്കും ചാനലുകൾക്കുമെല്ലാം സ്‌പേയ്സിന്റെയും (പത്രം) സമയത്തിന്റെയും (ചാനൽ) പരിമിതികളുണ്ട്. ഇപ്പോഴിതാ എക്സ്സ്റ്റൻഡഡ് ഇ പേപ്പറിലൂടെ സ്ഥലപരിമിതി മറികടന്നിരിക്കുകയാണ് കേരള കൗമുദി.
ലോകത്തെവിടെയുമുള്ള മലയാളികൾക്കായി ഇന്നോളം മറ്റൊരു മാദ്ധ്യമവും നൽകാത്ത വാർത്താ കവറേജ് സമ്മാനിക്കുന്ന ഈ ഓഡിയോ, വീഡിയോ ഇ പേപ്പർ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ എത്തിക്കുന്നത് ദിനപത്രങ്ങൾക്ക് നൽകാനാകാത്ത വിധം വിപുലവും വ്യത്യസ്തവുമായ വാർത്താ പേജുകളാണ്.
ഇപ്പോൾ സോഷ്യൽ മീഡിയയിലും കേരള കൗമുദി എക്സ്‌റ്റെന്റഡ് ഇ പേപ്പർ ചർച്ചയായിരിക്കുകയാണ്. ജില്ലാ വാർത്തകളുടെ സമഗ്ര കവറേജ് ഉറപ്പാക്കുന്ന എക്സ്റ്റൻഡഡ് ഇ പേപ്പറിൽ ഓരോ ജില്ലയ്ക്കും പ്രത്യേക പേജുകളുണ്ട്. പത്രങ്ങളുടെ സ്ഥല പരിമിതി കാരണം ഓരോ ദിവസവും പ്രസിദ്ധീകരിക്കപ്പെടാതെ പോവുന്നത് 35 ശതമാനത്തിലധികം വാർത്തകളാണ്. എന്നാൽ ഓൺലൈനിൽ ഈ പരിമിതി ഇല്ലാത്തതിനാൽ വായനക്കാർക്ക് ലഭിക്കുന്നത് വാർത്തകളുടെ സമ്പൂർണ ലോകമാണ്.അച്ചടിപ്പത്രത്തിൽ ദിനവും വായിക്കാൻ സാധിക്കാത്ത വിജ്ഞാന, വിനോദ വിഷയങ്ങൾക്കു കൂടി ഇ എഡിഷനിൽ പ്രത്യേകം പേജുകളുമുണ്ട്.
വായിച്ച ശേഷം പ്രിയപ്പെട്ടവരുമായി പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്ന വാർത്തകൾ ഇ പേപ്പറിന്റെ പേജിൽ നിന്നു തന്നെ ഒറ്റ ക്ലിക്കിൽ സെലക്ട് ചെയ്യാനും ഷെയർ ചെയ്യാനും കഴിയുമെന്നതാണ് ഒരു പ്രധാന സവിശേഷത. വെബ് എഡിഷൻ ആയോ കേരള കൗമുദി ഇ പേപ്പർ ആപ്പ് ഡൗൺലോഡ് ചെയ്‌തോ വായിക്കാവുന്ന കേരള കൗമുദി എക്സ്‌സ്റ്റൻഡഡ് ഇ- പേപ്പറിന് ഐ ഫോൺ, ആൻഡ്രോയിഡ് വേർഷനുകളുണ്ട്.