അബുദാബി: കൊവിഡ് ബാധിച്ച് ഗൾഫിൽ മൂന്ന് മലയാളികൾ മരിച്ചു. അബുദാബിയില്‍ രണ്ടുപേരും കുവൈറ്റില്‍ ഒരാളുമാണ് മരിച്ചത്. തൃശൂർ സ്വദേശി ഫിറോസ്ഖാൻ (24), കണ്ണൂർ സ്വദേശി അനില്‍കുമാർ തുടങ്ങിയവരാണ് അബുദാബിയിൽ മരിച്ചത്. കുവൈറ്റില്‍ മരിച്ചത് മലപ്പുറം സ്വദേശി ബദറുല്‍ മുനീര്‍ (39) ആണ്. ഇതോടെ ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 107 ആയി.