കൊല്ലം: അഞ്ചലിൽ കിടപ്പു മുറിയില്‍ മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് യുവതി മരിച്ച സംഭവം കൊലപാതകം തന്നെയെന്ന് തെളിഞ്ഞു. ഭർത്താവ് സൂരജ് കുറ്റം സമ്മതിച്ചു. സൂരജിനേയും സുഹൃത്ത് പാമ്പു പിടുത്തക്കാരൻ സുരേഷിനെയും മറ്റൊരു ബന്ധുവിനെയും അറസ്റ്റു ചെയ്യും. സുരേഷുമായി സൂരജ് നിരന്തരം ബന്ധപ്പെട്ടതിനു തെളിവായി മൊബൈൽ രേഖകൾ ലഭിച്ചിട്ടുള്ളതായാണ് വിവരം.
മൂന്നുപേരുടെയും അറസ്റ്റ് ക്രൈംബ്രാഞ്ച് ഇന്ന് രേഖപ്പെടുത്തും. സൂരജിന് പാമ്പ് നല്‍കിയത് കസ്റ്റഡിയിലുള്ള പാമ്പുപിടിത്തക്കാരനായ സുഹൃത്താണ്. പതിനായിരം രൂപയ്ക്കാണ് പാമ്പിനെ വാങ്ങിയതെന്ന് സൂരജ് മൊഴി നൽകി. സൂരജിനു പാമ്പ് പിടുത്തക്കാരുമായി ബന്ധമുള്ളതിന്റെ തെളിവ് അന്വേഷണ സംഘത്തിന് നേരത്തെ തെളിവുകൾ ലഭിച്ചിരുന്നു. കിടപ്പ് മുറിയിൽ ഭർത്താവിനും ഒന്നര വയസുള്ള മകനുമൊപ്പം കിടന്ന് ഉറങ്ങിയപ്പോഴാണ് യുവതിക്ക് പാമ്പ് കടിയേറ്റത്.
ആദ്യ തവണ അണലികടിച്ച് ഉത്തര മരണപ്പെട്ടിരുന്നുവെങ്കിൽ യാതൊരുവിധ സംശയങ്ങൾക്കും ഇടയുണ്ടാകുമായിരുന്നില്ല. മാർച്ച് 26ന് അയ്യായിരം രൂപയ്ക്ക് വിലയ്ക്ക് വാങ്ങിയ അണലിയെ മുറിയ്ക്കുള്ളിൽ തുറന്നുവിട്ട് ഉത്രയെ കൊത്തിച്ചു. തുടർന്ന് കുപ്പിയിലാക്കാനുള്ള ശ്രമം വിജയിച്ചില്ല. പിന്നീട് ചാക്കിലാക്കി വീടിന്റെ മുകളിൽ കയറി പുറത്തേക്ക് എറിയുകയായിരുന്നു. ഉത്ര മരിക്കുമെന്ന് ഉറപ്പായപ്പോഴാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
എന്നാൽ അത്ഭുതകരമായി ഉത്തര ജീവിതത്തിലേക്ക് തിരിച്ചുവന്നു. പാമ്പിനെക്കൊണ്ട് കൊത്തിച്ചാൽ ആരും സംശയിക്കില്ലെന്ന ബോധത്തോടെയാണ് പിന്നീട് മൂർഖൻ പാമ്പിനെ വാങ്ങിയത്. ദിവസങ്ങളോളും ബാഗിൽ സൂക്ഷിച്ച പാമ്പിനെ മുറിയ്ക്കുള്ളിൽ തുറന്നുവിട്ട് ഉത്രയെ കൊത്തിപ്പിച്ചു.