ഈയടുത്താണ് മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി പുതിയ വീട്ടിലേക്ക് താമസം മാറിയത്. കൊവിഡ് കാലമായതിനാൽ തന്നെ ആഘോഷങ്ങളൊന്നുമില്ലാതെയാണ് താരകുടുംബം പുതിയ വസതിയിലേക്ക് മാറിയത്. കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ മമ്മൂട്ടിയുടെ പുതിയ വീട് എന്ന രീതിയിൽ 58 സെക്കന്റുള്ള ഒരു വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.
ഇപ്പോഴിതാ ആ വീഡിയോ വ്യാജമാണെന്ന് മമ്മൂട്ടിയോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കിയിരിക്കുകയാണ്. അതേസമയം, താരത്തിന്റെ യഥാർത്ഥ വീടിന്റെ ചിത്രവും സോഷ്യൽ മീഡിയയിൽ വൈറലാണ്. ചിത്രം കാണാം.