കൊല്ലം: കൊല്ലം ജില്ലാ ആശുപത്രിയോട് ചേർന്നുള്ള സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയായ വിക്ടോറിയ ആശുപത്രി അടച്ചു. ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയ നടത്തിയ യുവതിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് നടപടി. യുവതിയുടെ ആദ്യ പരിശോധനയിൽ ഫലം നെഗറ്റീവ് ആയിരുന്നു. എന്നാൽ തുടർ പരിശോധനയിൽ ഇവർ കൊവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തുകയായിരുന്നു.
കൊവിഡ് ഹോട്ട്സ്പോട്ട് ആയ കല്ലുവാതുക്കൽ സ്വദേശി ആയതുകൊണ്ടാണ് ഇവർക്ക് ആദ്യം കൊവിഡ് പരിശോധന നടത്തിയത്. ഇവരുടെ ഭർത്താവ് മലപ്പുറത്ത് കാറ്ററിംഗ് ജോലി ചെയ്യുകയാണ്. ആശുപത്രി അണുവിമുക്തമാക്കുന്നതുവരെ ഇ.എസ്.ഐ ആശുപത്രിയിലാകും രോഗികൾക്ക് ചികിത്സകൾ നൽകുക.