സക്കറിയ സംവിധാനം ചെയ്യുന്ന ' ഒരു ഹലാൽ ലവ് സ്‌റ്റോറിയിലെ' ആദ്യ ഗാനം പുറത്തുവിട്ടു. ചിത്രത്തിലെ പാട്ട് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. ഇന്ദ്രജിത്ത്, ജോജു ജോർജ്,ഗ്രേസ് ആന്റണി,ഷറഫുദ്ദീൻ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
പപ്പായ ഫിലിംസിന്റെ ബാനറിൽ ആഷിഖ് അബു, ജെസ്ന ആശിം, ഹർഷദ് അലി എന്നിവർ ചേർന്നാണ് സിനിമ നിർമിക്കുന്നത്. സക്കരിയയും മുഹ്സിൻ പരാരിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷഹബാസ് അമൻ, റെക്സ് വിജയൻ, ബിജിബാൽ എന്നിവർ ചേർന്ന് സംഗീതവും, ബിജിബാൽ പശ്ചാത്തല സംഗീതവും നിർവഹിക്കുന്നു.