ന്യൂഡൽഹി: പ്രവാസികൾക്കുള്ള ക്വാറന്‍റീന്‍ നിര്‍ദേശത്തില്‍ മാറ്റം വരുത്തി കേന്ദ്ര സർക്കാർ. വിദേശത്തുനിന്ന് വരുന്നവര്‍ക്കുള്ള സര്‍ക്കാര്‍ ക്വാറന്‍റീന്‍ ഏഴു ദിവസം മതിയെന്നാണ് പുതിയ നിർദേശം. അടുത്ത ഏഴു ദിവസം ഹോ ക്വാറന്‍റീനില്‍ കഴിയണമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. കേരളത്തിന്‍റെ ആവശ്യം കേന്ദ്രം അംഗീകരിക്കുകയായിരുന്നു. ഗര്‍ഭിണികള്‍ക്ക് 14 ദിവസം ഹോം ക്വാറന്‍റീന്‍ മതിയെന്നും കേന്ദ്രം വ്യക്തമാക്കി.