കണ്ണൂർ: കൊവിഡ് നിരീക്ഷണത്തിലായിരുന്ന പതിനേഴുകാരൻ മരിച്ചു. ചെന്നൈയിൽ നിന്നെത്തിയ കണ്ണൂർ മാടായി സ്വദേശി റിബിൻ ബാബുവാണ് മരിച്ചത്. മാടായി പഞ്ചായത്തിന് കീഴിലുള്ള നിരീക്ഷണ കേന്ദ്രത്തിലാണ് റിബിൻ താമസിച്ചിരുന്നത്. എന്നാൽ തലവേദനയും ഛർദിയും പിടിപ്പെട്ടതിനെ തുടർന്ന് ഇന്നലെ മുതൽ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇയാളുടെ ആദ്യ കൊവിഡ് ടെസ്റ്റ് നെഗറ്റീവായിരുന്നു.
മസ്തിഷ്ക അണുബാധയാണ് മരണകാരണമെന്ന് പരിയാരം മെഡിക്കൽ കോളേജ് അധികൃതർ പറഞ്ഞു. മുൻകരുതലെന്ന നിലയിൽ സ്രവ പരിശോധന ഒരിക്കൽ കൂടി നടത്തുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി. മസ്തിഷ്ക മരണമാണ് സംഭവിച്ചതെങ്കിലും കൊവിഡ് ലക്ഷണങ്ങൾ റിബിൻ ബാബു പ്രകടിപ്പിച്ചതിനാൽ അതീവ ജാഗ്രതയോടെയാണ് നീങ്ങുന്നതെന്ന് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി.