ലോക്ക് ഡൗണിൽ പത്താംക്ലാസുകാരൻ ജിജിൻ നിർമിച്ചത് ഒരു കാർ. സ്വന്തം കെെക്കൊണ്ടു തന്നെയാണ് 15 വയസുകാരൻ കാർ നിർമിച്ചത്. ലോക്ക് ഡൗണിനെ തന്റെ ലക്ഷ്യത്തിലേക്കുള്ള പരീക്ഷണങ്ങൾ നടത്താനുള്ള അവസരമായി കണ്ടിരിക്കുകയാണ് മലപ്പുറം മഞ്ചേരി പുല്ലൂർ സ്വദേശിയായ ഈ പത്താം ക്ലാസുകാരൻ ജിജിൻ.

jijin

ആക്രിക്കടയിൽ നിന്ന് ഓട്ടോറിക്ഷയുടെ എൻജിനും ടയറും ബ്രേക്കും മറ്റും ശേഖരിച്ച് കേവലം മൂന്ന് ദിവസം കൊണ്ടാണ് ജിജിൻ തന്റെ കാർ നിർമിച്ചിട്ടുള്ളത്. സ്കൂളിലെ ശാസ്ത്രമേളയിൽ കാറൊരുക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ജിജിൻ കാറിന്റെ പണികൾ തുടങ്ങി വച്ചത്. പണികളെല്ലാം പൂർണമായില്ലെങ്കിലും നിരത്തിലിറങ്ങാൻ പാകത്തിലാണ്.

പത്താം ക്ലാസ് പരീക്ഷ കഴിയുന്നതോട് കൂടി കാറിന്റെ പണികൾ പൂർണമായും തീർക്കുന്നതോടെ ജിജിന്റെ ആദ്യ പരീക്ഷണം വിജയം കാണും. നിർമാണത്തൊഴിലാളിയായ പിതാവ് സുനിൽ കുമാർ,അമ്മ അജിത, സഹോദരി അലീഷ എന്നിവരാണ് ജിജിന്റെ ധൈര്യം.അദ്ധ്യാപകരുടെയും സുഹൃത്തുക്കളുടെയും പൂർണ്ണ പിന്തുണ ജിജിനുണ്ട്.അമ്മ അജിതയോടൊപ്പം ജിജിൻ.