തിരുവനന്തപുരം: തലസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 12 പേര്‍ക്ക്. ഇതോടെ തിരുവനന്തപുരത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 24 ആയി. രോഗം സ്ഥിരീകരിച്ചവരിൽ 3 പേർ വിദേശത്തു നിന്നും 8 പേർ മറ്റുസംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്.
സ്പെഷ്യൽ സബ് ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്ന ഒരു തടവുകാരനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. വെഞ്ഞാറമ്മൂട് സ്വദേശിയായ 40 വയസുകാരനാണ് സമ്പർക്കം കൊണ്ട് രോഗമുണ്ടായത്. ഇതോടെ രണ്ടു ദിവസമായി വെഞ്ഞാറമൂട് സ്റ്റേഷനിലുണ്ടായിരുന്ന 30 പൊലീസുകാർ നിരീക്ഷണത്തിൽ പോകും.
സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 53 പേര്‍ക്കാണ്. തിരുവനന്തപുരത്തിനൊപ്പം കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 12 പേര്‍ക്കും മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും, ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും കൊല്ലം ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും പത്തനതിട്ട ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
തിരുവനന്തപുരത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍
വിദേശത്തു നിന്ന് വന്നത്
നാവായിക്കുളം സ്വദേശി, പുരുഷൻ 65 വയസ്, 23 ന് ഒമാനിൽ നിന്ന് വന്നു. ആനയറ സ്വദേശി പുരുഷൻ (63) , യു.എ.ഇ. 17 ന് വന്നു. വർക്കല സ്വദേശി, പുരുഷൻ (58), ഒമാനിൽ നിന്ന് 23 ന് എത്തി.
മറ്റു സംസ്ഥാനങ്ങളിൽ നിന്ന്:
കുരുത്തം കോട് സ്വദേശി, സ്ത്രീ (28), ഡൽഹിയിൽ നിന്ന് ട്രെയിനിൽ വന്നു.മടവൂർ പഞ്ചായത്തിലുള്ള 4 പേർ ബോംബെയിൽ നിന്ന് ട്രാവലറിൽ എത്തി. 35 വയസുള്ള സ്ത്രീ, 39 വയസുള്ള പുരുഷൻ, 52 വയസുള്ള സ്ത്രീ, 7 വയസുള്ള ആൺകുട്ടി. 18 വയസുള്ള പെൺകുട്ടിയും 51 വയസുള്ള പുരുഷനും 21 ന് ബോംബെയിൽ നിന്ന് കാറിൽ എത്തി.
സമ്പർക്കം: വെഞ്ഞാറമൂട് സ്വദേശി, പുരുഷൻ, 40 വയസ്