ദുബായ്:- ഇന്ത്യയിലേക്കുള്ള വിമാനത്തിന് സീറ്റ് ശരിയാക്കാനെന്ന പേരിൽ പണപ്പിരിവ് നടത്തി ജനങ്ങളെ പറ്റിക്കുന്നത് പതിവായതോടെ ഇത്തരം ചതിക്കുഴികളിൽ വീഴരുതെന്ന് പ്രവാസികൾക്ക് മുന്നറിയിപ്പു നൽകുകയാണ് ദുബായിയിലെ ഇന്ത്യൽ കോൺസുലേറ്റ് ജനറൽ.
'ചില വ്യക്തികളും ട്രാവൽ ഏജൻസികളും ഇന്ത്യയിലേക്കുള്ള വരാൻ പോകുന്ന വിമാനങ്ങളുടെ ടിക്കറ്റ് നിരക്കിന്റെ പേരിലും ഇന്ത്യയിലെത്തിയാലുള്ള ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്ക് എന്ന പേരിലും പണപ്പിരിവ് നടത്തുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.' കോൺസുലേറ്റ് ജനറൽ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.
കേന്ദ്ര ഗവണ്മെന്റ് യു.എ.ഇയിൽ നിന്നുള്ള വിമാനങ്ങൾക്ക് ഇന്ത്യയിൽ അനുമതി നൽകിയിട്ടില്ല. കൊവിഡ്-19 പ്രതിസന്ധി കാലഘട്ടത്തിലെ ഇന്ത്യയിലേക്കുള്ള ഏത് വിമാന യാത്രയും കോൺസുലേറ്റ് വഴിയാണ് കേന്ദ്ര സർക്കാർ നടത്തുക. കോൺസുലേറ്റ് ജനറൽ അറിയിച്ചു.