മഞ്ജു വാര്യർ ചിത്രം 'കയറ്റ'ത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. എസ് .ദുർഗയ്ക്കും ചോലയ്ക്കും ശേഷം സനൽ കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് കയറ്റം. വ്യത്യസ്ത ലുക്കിലാണ് മഞ്ജു ചിത്രത്തിൽ എത്തുന്നത്. മഞ്ജു തന്റെ ഫേസ്ബുക്കിലൂടെയാണ് പോസ്റ്റർ പങ്കുവച്ചത്. അപകടം നിറഞ്ഞ ഹിമാലയൻ മലനിരകളിലൂടെയുള്ള ട്രെക്കിംഗിനെ ആസ്പദമാക്കിയുള്ളതാണ് ചിത്രം. ജോസഫ് എന്ന സിനിമയിൽ ശ്രദ്ധേയമായ വേഷം ചെയ്ത വേദ് വൈബ്‌സ്, പുതുമുഖം ഗൗരവ് രവീന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ.നിവ് ആർട്ട് മൂവീസ്, മഞ്ജു വാര്യർ പ്രൊഡക്ഷൻസ്, പാരറ്റ്മൗണ്ട് പിക്‌ചേഴ്‌സ് എന്നീ ബാനറുകളിൽ ഷാജി മാത്യു, അരുണ മാത്യു, മഞ്ജു വാര്യർ, സനൽ കുമാർ ശശിധരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.