ന്യൂഡൽഹി: എല്ലാ വികസന പ്രവർത്തനങ്ങൾക്കും സർക്കാർ ഏജൻസികളെ ആശ്രയിക്കാതെ രാജ്യത്തെ ജനങ്ങൾ സ്വയം ഉത്തരവാദിത്വത്തോടെ രാജ്യത്തിനായി എന്തെങ്കിലും ചെയ്യണമെന്ന് നീതി ആയോഗ് വൈസ് ചെയർമാൻ രാജീവ് കുമാർ. ഭാരതീയ ശിക്ഷാ മണ്ഡൽ ഫേസ്ബുക്കിലൂടെ സംഘടിപ്പിച്ച ലൈവ് പ്രഭാഷണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ സമഗ്രമായ വികസനത്തിന് ഏഴ് മാർഗനിർദ്ദേശങ്ങളടങ്ങിയ മാർഗരേഖ അദ്ദേഹം മുന്നോട്ട് വച്ചു. പ്രാദേശികമായ ഭാഷയ്ക്ക് പ്രാധാന്യം നൽകി ഇംഗ്ളീഷിന്റെ പ്രാധാന്യം കുറക്കുന്നതാണ് ഒന്നാമത്തേത്, ഉത്തരവാദിത്വത്തോടും സുതാര്യതയോടെയും കൂടിയ ഭരണനിർവഹണം, വികസന സമീപനം, സ്വകാര്യമേഖലക്ക് കൂടുതൽ പ്രാധാന്യം, വ്യവസായ സാഹചര്യത്തിൽ ശ്രദ്ധ ചെലുത്തുക, ലാഭകരമായ കൃഷിരീതി അതിലൂടെ കർഷകരുടെ ജോലിഭാരം കുറക്കുക, ഗ്രാമങ്ങളുടെ വികസനം ബന്ധപ്പെടുത്തി നഗരവൽക്കരണം, പ്രകൃതിയുമായി യോജിച്ചുള്ള വികസനം ഇവ രാജ്യത്തിന്റെ വികസനത്തിന് ആവശ്യമാണെന്ന് അദ്ദേഹം പ്രഭാഷണത്തിൽ ചൂണ്ടിക്കാട്ടി.