living-room

വീട്ടിലെ ഏറ്റവും പ്രധാന മുറികളിൽ ഒന്നാണ്‌ സ്വീകരണ മുറി. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും പുസ്‌തകം വായിക്കാനും ടെലിവിഷൻ കാണാനും നമ്മൾ സാധാരണ തിരഞ്ഞെടുക്കുന്നതും ഇവിടെയാണ്. അതിഥികൾ വരുമ്പോൾ നമ്മൾ അവരെ സിറ്റ്ഔട്ടിൽ നിന്നും സ്വീകരിച്ച് കൊണ്ട് വരുന്നതും ഡ്രോയിംഗ് റൂം അല്ലെങ്കിൽ ലിവിംഗ് റൂം എന്ന് വിളിക്കുന്ന ഈ സ്വീകരണ മുറിയിലേക്കാണ്. സ്വീകരണ മുറിയിലെ സൗകര്യങ്ങൾക്ക് നമ്മൾ പല കാര്യങ്ങൾ ചെയ്യുകെയും വേണ്ടത്ര ശ്രദ്ധകൊടുക്കുകയും ചെയ്യും, എങ്കിലും ആ മുറിയ നമുക്ക് അത്രയധികം വ്യത്യസ്തമാക്കി മാറ്റാൻ പലപ്പോഴും സാധിക്കാറില്ല. സ്വീകരണ മുറി അലങ്കരിച്ച് അതിനെ വ്യത്യസ്തമാക്കാൻ ചില മികച്ച മാർഗ്ഗങ്ങളുണ്ട്. ഭിത്തിയിൽ ചിത്രങ്ങൾ ഒരുക്കി ഒരു ഗ്യലറി സൃഷ്ടിച്ചെടുക്കാൻ ശ്രമിക്കുക. വീടുകൾക്ക്‌ തനതായ ഭംഗി നൽകാൻ ഇത്‌ സഹായിക്കുന്നു. പ്രചോദനം നൽകുന്ന വാക്കുകൾ, ആരാധിക്കുന്ന വ്യക്തികളുടെ ചിത്രങ്ങളും മറ്റും ഭിത്തികളിൽ പ്രദർശിപ്പിക്കാം. ഭിത്തിക്ക്‌ ഇണങ്ങുന്ന വർണം നൽകാൻ ശ്രദ്ധിക്കുക.

മുറി ചെറുതാണെങ്കിൽ വലുപ്പം തോന്നിപ്പിക്കാനായി കണ്ണാടികൾ സ്ഥാപിക്കാവുന്നതാണ്. പഴയതും വിരസവുമായ സാധാരണ കണ്ണാടികൾക്ക് പകരം ആകർഷകമായ പുറംചട്ടയോട്‌ കൂടിയ തെളിഞ്ഞ നിറത്തിലുള്ള കണ്ണാടികൾ തിരഞ്ഞെടുക്കുക. കൽഭിത്തി സ്വീകരണ മുറിയെ പൂർണമായും പരിഷ്‌കരിക്കുന്നു. മുറിക്ക്‌ പൂർണമായും പഴമയുടെയും ഗ്രാമീണതയുടെയും ഭാവം നൽകുന്നതിന്‌ പുറമെ ആസ്വാദ്യകരമായ അന്തരീക്ഷവും നൽകുന്നു. തെളിഞ്ഞ നിറങ്ങൾ നൽകാൻ ശ്രദ്ധിക്കുക. മുറികളിൽ സുഖകരമായ അന്തരീക്ഷം നിലനിർത്താൻ ഇത്തരം നിറങ്ങൾക്ക് സാധിക്കുന്നു. നിറങ്ങൾ സ്വീകരണ മുറിയുടെ അഴക്‌ ഉയർത്തുന്നത് പോലെ തന്നെയാണ് തറകൾ അലങ്കരിക്കാൻ തിരഞ്ഞെടുക്കുന്ന പരവതാനികളും. വ്യത്യസ്തമായി നെയ്തെടുത്ത കൈത്തറി പരവതാനികളും മറ്റും തിരഞ്ഞെടുക്കാവുന്നതാണ്.