റിയാദ്: സൗദിയിലും കുവൈറ്റിലും കൊവിഡ് ബാധിച്ചുമരിക്കുന്നവരുടെ എണ്ണത്തിൽ കുറവില്ല. അതേസമയം,​ കുവൈറ്റിൽ 280 ഇന്ത്യാക്കാർക്കുകൂടി രോഗം സ്ഥിരീകരിച്ചു. ഒമാനിലുൾപ്പടെ ദിനംപ്രതി രോഗം സ്ഥിരീകരിക്കുന്നവരിൽ ഭൂരിപക്ഷവും വിദേശികളാണ്. സൗദി (72,560 - 390), കുവൈറ്റ് (21,967 - 165), യു.എ.ഇ(25,485 - 245), ഒമാൻ(7,770-37), ബഹ്റൈൻ(9138 - 14), ഖത്തർ(43,714 - 23) എന്നിങ്ങനെയാണ് ഗൾഫ് രാജ്യങ്ങളിലെ രോഗികളുടെ എണ്ണവും മരണസംഖ്യയും.

പെരുന്നാളോഘോഷം: 136 പ്രവാസികൾ അറസ്റ്റിൽ

സുപ്രീം കമ്മിറ്റി നിർദേശങ്ങൾ ലംഘിച്ച്​ പെരുന്നാൾ ദിനത്തിൽ ഒമാനിൽ അനധികൃതമായി ഒത്തുചേർന്ന 136 പ്രവാസികളെ അറസ്​റ്റ്​ ചെയ്​തതായി റോയൽ ഒമാൻ പൊലീസ്​ അറിയിച്ചു. പെരുന്നാൾ നമസ്​കാരത്തിനും ആഘോഷത്തിനും ഒത്തുചേരരുതെന്ന്​ ഒമാൻ കർശനമായി നിർദേശിച്ചിരുന്നു. ഇത്​ ലംഘിച്ച്​ ഗാല വ്യവസായ മേഖലയിൽ പെരുന്നാൾ പ്രാർഥനയ്ക്കായി ഒത്തുചേർന്ന 40 പേർ പിടിയിലായി. അൽ ഖൂദിലും പെരുന്നാൾ നമസ്​കാരത്തിന്​ ഒത്തുചേർന്ന 13 പേർ പിടിയിലായിട്ടുണ്ട്​. ദാഖിലിയ ഗവർണറേറ്റിൽ നിന്ന്​ 49 പേരും പിടിയിലായി.