jio

മുംബൈ: ജിയോയുടെ ഏറ്റവും ചിലവ് കുറഞ്ഞ പ്ലാനായ 98 രൂപയുടെ പാക്കേജ് ജിയോ പിൻവലിച്ചു. കഴിഞ്ഞ വർഷം എസ്.എം.എസ് ക്വാട്ട ഏറ്റവും കൂടുതൽ നൽകിയിരുന്ന ഓഫർ രാജ്യ വ്യാപകമായി ഇപ്പോൾ ജിയോ പിൻവലിച്ചിരിക്കുകയാണ്. ഇതോടെ ജിയോ ഉപയോക്താക്കൾക്ക് ലഭിക്കുന്ന ഏറ്റവും കുറഞ്ഞ പാക്കേജ് 129 രൂപയുടെ ആയിരിക്കും.

നേരത്തെ 98 രൂപ പാക്കേജിൽ പ്രതിമാസം 2ജി.ബി ഹൈസ്പീഡ് ഡാറ്റ ജിയോ നൽകിയിരുന്നു. പരിധിയില്ലാത്ത ജിയോ ടു ജിയോ കോളുകൾ, ഒരു ദിവസം 300 എസ്.എം.എസ് എന്നിവ ഈ പാക്കേജിൽ ലഭിക്കുമായിരുന്നു. 2ജി.ബി ക്വാട്ടയ്ക്ക് ശേഷം 64കെ.ബി.പി.എസ് സ്പീഡിലും ഡാറ്റ ലഭിക്കുമായിരുന്നു. ഇനി ഈ ഓഫർ ജിയോ വെബ് സൈറ്റിലോ മൈജിയോ ആപ്പിലോ ലഭിക്കില്ല.

129 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ 2 ജി.ബി പരിധിയില്ലാത്ത ഡാറ്റ, ജിയോ നെറ്റ്‌വർക്കിൽ പരിധിയില്ലാത്ത കോളുകൾ, മറ്റ് നെറ്റ്‌വർക്കുകളിൽ 1,000 മിനിറ്റ്, 28 ദിവസത്തേക്ക് 300 എസ്.എം.എസ് ഉൾപ്പെടെ എഫ്‌.യു.പി അല്ലാത്ത മിനിറ്റുകൾ കൂടി ചേർക്കുന്നു. ഇത് തികച്ചും 98 രൂപ പ്രീപെയ്ഡ് പ്ലാനിന് സമാനമാണ്. കൂടാതെ 98 രൂപയുടെ പ്ലാൻ പോലെ, ഫുൾ ഡാറ്റയും തീർന്ന ശേഷവും ഡാറ്റ വേഗത 64 കെ.ബി.പി.എസായി കുറയുന്നു.

999 രൂപയുടെ പ്ലാൻ അടുത്തിടെ ജിയോ പുറത്തിറക്കിയിരുന്നു. 84 ദിവസത്തേക്ക് 3 ജി.ബി 4ജി ഡാറ്റ അവതരിപ്പിക്കുന്നു. പരിധിയില്ലാത്ത ജിയോ ടു ജിയോ കോളുകളും 3,000 നോൺ-എഫ്‌.യു.പി മിനിറ്റുകൾ പോലുള്ള ആനുകൂല്യങ്ങളും ഈ പ്ലാനിൽ ഉൾപ്പെടുതത്തിയിട്ടുണ്ട്. കൂടാതെ, പ്രതിദിനം 100 എസ്.എം.എസും ഈ പ്ളാനിന്റെ ഭാഗമായി വരുന്നു.