corfue

കോർഫു:- നിരവധി സ്ത്രീകളെ പീഡിപ്പിച്ച് ജയിൽ ശിക്ഷ അനുഭവിച്ച കൊടും ക്രിമിനൽ പൊലീസിൽ നിന്നും രക്ഷ നേടാൻ നൂറടി താഴ്ചയിലേക്ക് ചാടി. ഗ്രീസിലെ കൊർഫുവിലാണ് ദിമിത്രിസ് അസ്പിയോട്ടിസ് എന്ന 47 കാരൻ ഈ സാഹസം ചെയ്തത്. ഇയാൾക്ക് ഗുരുതര പരുക്കേറ്രു. വിനോദ സഞ്ചാര കേന്ദ്രമായ കൊർഫുവിൽ അവധി ആഘോഷിക്കാനെത്തുന്ന വിദേശ സഞ്ചാരികളെയാണ് ഇയാൾ പിടികൂടി നിരന്തരം പീഡിപ്പിച്ചിരുന്നത്. ഇത്തരത്തിൽ ബ്രിട്ടീഷ് വിനോദസഞ്ചാരിയായ സ്ത്രീയെ പീഡിപ്പിച്ചതിന് 52 വർഷം തടവ് നേരിട്ട ഇയാൾ നാട്ടിലെ നിയമം മാറിയതോടെ ഈയിടെ പുറത്തിറങ്ങി.

ഇതിനിടെ അൽബേനിയൻ വംശജയെ പീഡിപ്പിച്ച കേസിൽ പൊലീസ് പിടികൂടാനെത്തിയതോടെയാണ് ഇയാൾ മലമടക്കിൽ നിന്ന് താഴേക്ക് ചാടിയത്. കോർഫുവിലെ ആശുപത്രിയിൽ ഗുരുതര നിലയിൽ കഴിയുന്ന പ്രതിയെ ഭേദമായുടൻ ജയിലിലേക്ക് മാറ്റുമെന്ന് പൊലീസ് അറിയിച്ചു.