തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊവിഡ് പ്രതിരോധത്തിനായി കേരള
ട്രാവൽമാർട്ട് സൊസൈറ്റിയും (കെ.ടി.എം) മറ്ര് ടൂറിസം സംഘടനകളും ചേർന്ന് 50 ലക്ഷം രൂപ കൈമാറി. സംഭാവന ചെയ്‌തു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ കെ.ടി.എം പ്രസിഡന്റ് ബേബി മാത്യു, ടൂറിസം സംഘടനകളുടെ പ്രതിനിധികൾ എന്നിവർ ചേർന്ന് തുക മന്ത്രി കടകംപള്ളി സുരേന്ദ്രന് കൈമാറി.
കേരള ഹോംസ്‌റ്രേസ് ആൻഡ് ടൂറിസം സൊസൈറ്റി, തേക്കടി ഡെസ്‌റ്രിനേഷൻ പ്രമോഷൻ കൗൺസിൽ, സൗത്ത് കേരള ഹോട്ടൽ ഫെഡറേഷൻ, സൗത്ത് ഇന്ത്യൻ ഹോട്ടൽസ് ആൻഡ് റെസ്‌റ്രോറന്റ്‌സ് അസോസിയേഷൻ തുടങ്ങിയ സംഘടനകളാണ് കെ.ടി.എമ്മുമായി ചേർന്ന് തുക കൈമാറിയത്.