കരുനാഗപ്പള്ളി: കൊവിഡ് ബാധിച്ച യുവാവ് ഗൾഫിൽ മരിച്ചു. ഇടക്കുളങ്ങര ഷാ മൻസിലിൽ ഷാനവാസാണ് (32) ആണ് മരിച്ചത്. സൗദി അറേബ്യയിലെ ദമാം ജുബയിൽ കമ്പനി ജീവനക്കാരനായിരുന്നു. അസുഖ ബാധിതനായി ചികിത്സയിലായിരുന്ന ഷാനവാസ് തിങ്കളാഴ്ച രാവിലെ മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിക്കുകയായിരുന്നു. ഭാര്യ : നിസാന