minnal-murali-

മിന്നൽ മുരളി എന്ന ചിത്രത്തിനായി കാലടി മണപ്പുറത്ത് ഒരുക്കിയ പള്ളിയുടെ സെ​റ്റ് രാഷ്ട്രീയ ബജ്റംഗൾ പ്രവർത്തകർ നശിപ്പിച്ചിരുന്നു. സംഭവത്തിൽ ജില്ലാനേതാവിനെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. സെറ്റ് നശിപ്പിച്ചതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉണ്ടായത്. സംഭവത്തിൽ നടൻ ഷറഫുദീന്റെ പ്രതികരണവും ശ്രദ്ധേയമാവുകയാണ്.. ഈ പണി വല്ല പാറമടയിലും പോയി ചെയ്തിരുന്നെങ്കിൽ നാലു കാശ് കിട്ടുമായിരുന്നുവെന്നും അതുവഴി ഇപ്പോൾ സാമ്പത്തിക പ്രശ്‌നം നേരിടുന്നവരെ സഹായിക്കാനാകുമായിരുന്നുവെന്നും ഷഫറുദ്ദീൻ കുറിക്കുന്നു.


ഷറഫുദീന്റെ ഫേസ്ബുക്ക് കുറിപ്പ്

അല്ലയോ സാമൂഹ്യവിരുദ്ധനായ സഹോദരാ ..

ഈ പണി നിങ്ങൾക്ക് ചുള്ളിയിലോ , മഞ്ഞപ്രയിലോ ഏതെങ്കിലും പാറമടയിൽ പോയി ചെയ്തിരുന്നെങ്കിൽ വൈകുന്നേരമാവുമ്പോൾ എന്തെങ്കിലും നാല് കാശു കയ്യിൽ കിട്ടിയേനെ ,അത് ഇക്കാലത്തു ബുദ്ധിമുട്ടുന്ന സ്വന്തം നാട്ടുകാർക്കോ , ബന്ധുക്കൾക്കോ കൊടുത്തു സഹായിക്കാമായിരുന്നില്ലേ ?

നല്ല കഷ്ട്ടപെട്ടു വെയില് കൊണ്ട് പൊളിച്ചത് കണ്ടു ചോയ്ക്കുന്നതാണ് !

ഈ സിനിമ യുടെ പ്രൊഡ്യൂസർ ശക്തയായ ഒരു സ്ത്രീയാണ് അവർ ഈ സിനിമ പൂർത്തിയാക്കും ! ഇനി സംവിധായകന്റെ കാര്യം പറയണ്ടല്ലോ✌🏻 നല്ല കഴിവുള്ള ഒരു അസ്സൽ ഡയറക്ടർ ആണ് . അയാളും ഒരടി പുറകിലേക്ക് പോകില്ല പിന്നെ നിങ്ങൾ എന്തിനാണ് കഷ്ട്ടപെട്ടത് ?? എല്ലാവരും നിങ്ങളെ വിഡ്ഢികൾ എന്നും വിളിക്കുന്നു ! വേറെയും വിളിക്കുന്നുണ്ട് അത് ഞാൻ പറയുന്നില്ല ☹️ നല്ല സങ്കടമുണ്ട് നിങ്ങളുടെ ഈ വേദനയിൽ ഇനിയുള്ള ദിവസങ്ങൾ നിങ്ങൾക്കു ശുഭകരമാക്കി തരാമെന്നു മുഖ്യമന്ത്രിയും പറഞ്ഞു ഇനിയെങ്കിലും തിരിച്ചറിവുണ്ടാകാൻ ഞാൻ പ്രാർത്ഥിക്കാം 🤬🤬🤬🤬 മിന്നൽ മുരളി ടീമിന് ഐക്യദാർഢ്യം ✌🏻