കുറ്റ്യാടി: കൊവിഡ് ബാധിച്ച് അബുദാബിയിൽ ചികിത്സയിൽ കഴിയവെ മലയാളി മരിച്ചു. വട്ടോളി എരവുകാട്ടുമ്മൽ പരേതനായ അനന്തന്റെയും നളിനിയുടെയും മകൻ ഗിരീഷ് ബാബുവാണ് (48) മരിച്ചത്. സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു.
ഭാര്യ: വിനിജ. മക്കൾ: ജെൽസ, അനന്തലക്ഷ്മി. സഹോദരങ്ങൾ: ബിജുമോഹൻ (അബുദാബി), ബിന്ദുഷ പുഷ്പാകരൻ, സജു മോഹൻ ( പി.എസ്.സി, കോഴിക്കോട്).