നവാഗതനായ രമേശ് എസ്. മകയിരം രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം 'ലോല' അണിയറയിൽ ഒരുങ്ങുന്നു. മാദ്ധ്യമപ്രവര്‍ത്തകനും കവിയും എഴുത്തുകാരനുമാണ് ചിത്രത്തിന്റെ സംവിധായകന്‍ രമേശ്. ഒരു നര്‍ത്തകിയുടെ ജീവിതത്തില്‍ ലോക്ഡൗണ്‍ കാലത്തു നടക്കുന്ന ചില സംഭവങ്ങളുടെ കഥ പറയുന്ന ചിത്രമാണ് 'ലോല'. ലോലയിലെ നായികയെ ഉടന്‍ പ്രഖ്യാപിക്കുമെന്നും മറ്റു നടീനടന്മാരെയും ഓഡീഷന്‍ വഴി തിരഞ്ഞെടുക്കുമെന്നുമാണ് വിവരം. പുതുപുരക്കൽ ഫിലിംസാണ് ചിത്രം നിർമ്മിക്കുന്നത്.
സംവിധായകരായ കെ.മധു, ബ്ലെസി, ലാല്‍ ജോസ്, ഡോ. ബിജു, ജി. മാര്‍ത്താണ്ഡന്‍, മധുപാല്‍, പ്രദീപ് നായര്‍, ഗിന്നസ് പക്രു, ഷിബു ഗംഗാധരന്‍, സലിം കുമാര്‍, സജിത് ജഗത്നന്ദന്‍, കെ. ആര്‍. പ്രവീണ്‍ എന്നിവര്‍ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ റിലീസ് ചെയ്തിരുന്നു. ജൂണ്‍ ജൂലൈ മാസങ്ങളില്‍ ചിത്രീകരണം ആരംഭിക്കുന്ന ലോലയുടെ പ്രധാന ലൊക്കേഷന്‍ തിരുവനന്തപുരം, ആലപ്പുഴ എന്നീ ജില്ലകളിലാണ്. മൂന്ന് ഗാനങ്ങളാണ് ലോലയില്‍. രാജന്‍ കൈലാസ് എഴുതുന്ന വരികള്‍ക്ക് ഗിരീഷ് നാരായണ്‍ സംഗീതം നിര്‍വഹിക്കുന്നു.
ചിത്രത്തിലെ ഗാനങ്ങൾക്കായി പുതിയ ഗായകരയെയും അണിയറ പ്രവര്‍ത്തകര്‍ അന്വേഷിക്കുന്നുണ്ട്. നിര്‍മ്മാണം-എസ് ശശിധരന്‍ പിള്ള. ഛായഗ്രഹണം-സിനോജ് പി അയ്യപ്പന്‍, എഡിറ്റര്‍- റഷിന്‍ അഹമ്മദ്, ബിജിഎം-ഗിരീഷ് നാരായണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - മനോജ് കാരന്തൂര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ -അജയന്‍ വി കാട്ടുങ്ങല്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-വിശാഖ് ആര്‍ വാര്യര്‍, സൗണ്ട് ഡിസൈന്‍- നിവേദ് മോഹന്‍ദാസ്.
പ്രൊജക്റ്റ് ഡിസൈന്‍-അരുണ്‍ സോളോ, മേക്കപ്പ്-ലാലു കൂട്ടാലിട, കോസ്റ്റ്യൂം-സുജിത്ത് മട്ടന്നൂര്‍, സ്റ്റില്‍സ്-ദീപു അമ്പലക്കുന്ന്, മാര്‍ക്കെറ്റിംഗ് കണ്‍സല്‍ട്ടിംങ്-ഷാജി എ ജോണ്‍ , ഡിസൈന്‍ -സജീഷ് പാലായി ഡിസൈന്‍,വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്. ലോക്ഡൗണ്‍ ഇളവുകളുടെ പരിമിതിക്കുള്ളിൽ നിന്നുകൊണ്ട്‍ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും, ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശങ്ങളും പൂര്‍ണമായി അനുസരിച്ച് കൊണ്ടായിരിക്കും ചിത്രം നിർമ്മിക്കുകയെന്ന് 'ലോല'യുടെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.