മാഡ്രിഡ് : സ്പാനിഷ് ലാലിഗയിലെ നിലവിലെ ചാമ്പ്യൻ ക്ളബായ ബാഴ്സലോണയുടെ സൂപ്പർതാരം ലയണൽ മെസിയും പരിശീലകൻ സെറ്റിയേനും തമ്മിലുള്ള അഭിപ്രായ വ്യത്യാസം പരസ്യമാകുന്നു.
ഇൗ സീസണിൽ ഇതുവരെ കാഴ്ചവച്ച പ്രകടനം തുടരുകയാണെങ്കിൽ ഞങ്ങൾക്ക് ചാമ്പ്യൻസ് ലീഗ് നേടാനാവില്ലെന്നാണ് മെസി തുറന്നുപറഞ്ഞത്. എന്നാൽ തൊട്ടുപിന്നാലെ മെസിയെ തള്ളിക്കളഞ്ഞ് സെറ്റിയൻ രംഗത്തെത്തി. കിരീടം നേടാനാകുമെന്ന് ടീമിലെ എല്ലാപേർക്കും വിശ്വാസമുണ്ടെന്നും പരിശീലകൻ പറഞ്ഞു.