തിരുവനന്തപുരം : നീരൊഴുക്ക് വർദ്ധിച്ചാൽ അരുവിക്കര ഡാം തുറക്കേണ്ടി വരുമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണൻ അറിയിച്ചു. കരമനയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം.
ഇന്ന്(തിങ്കളാഴ്ച) രാത്രി തിരുവനന്തപുരം ജില്ലയിലെ മലയോര മേഖലയിൽ മഴയുണ്ടാകാനുള്ള സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടിയും അറിയിച്ചിട്ടുണ്ട്. നീരൊഴുക്ക് വർദ്ധിച്ചാൽ ഡാം തുറക്കേണ്ടിവരുമെന്ന് അരുവിക്കര ഡാമിന്റെ ചുമതലയുള്ള കേരളാ വാട്ടർ അതോറിട്ടിയും അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കരമന ആറിന്റെ തീരത്തുള്ളവർ ജാഗ്രത പുലർത്തണമെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ തിരുവനന്തപുരം കളക്ടർ വ്യക്തമാക്കി.