ആസ്ത്മ രോഗികളെ കൊറോണ വൈറസ് ഗുരുതരമായി ബാധിക്കാനുള്ള സാദ്ധ്യതയുണ്ട് . ഇനിപ്പറയുന്ന മുൻകരുതലുകൾ അവഗണിക്കരുത്. ആൾക്കൂട്ടവും പൊതുവേദികളും ഒഴിവാക്കുക. കഴിവതും ഓഫീസ് ജോലികൾ വീട്ടിലിരുന്ന് ചെയ്യുക. സാമൂഹിക അകലത്തിന് പുറമെ മറ്റുള്ളവരുമായി പരമാവധി സമ്പർക്കവും യാത്രകളും ഒഴിവാക്കുക. സോപ്പും ചൂടുവെള്ളവും ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ കഴുകുക.
കൈകൾ മുഖത്ത് സ്പർശിക്കരുത്. മുഖം തുടയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോൾ ടിഷ്യൂ/ തുണി ഉപയോഗിക്കുക, ശേഷം അവ ബിന്നിലിടുക. ഹസ്തദാനം ഒഴിവാക്കുക. അടിയന്തര യാത്രയ്ക്ക് സ്വന്തം വാഹനമോ പൊതുസമ്പർക്കമില്ലാത്ത സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ വാഹനമോ ഉപയോഗിക്കുക.
ടേബിളുകൾ, ഡോർ നോബുകൾ, ലൈറ്റ് സ്വിച്ചുകൾ, ഡെസ്കുകൾ, ഫോണുകൾ, കീബോർഡുകൾ, ടോയ്ലറ്റുകൾ, സിങ്കുകൾ എന്നിവ ദിവസവും വൃത്തിയാക്കി അണുവിമുക്തമാക്കുക. മറ്റുള്ളവരുടെ ഫോൺ ഉപയോഗിക്കരുത്. എ.ടി.എം കൗണ്ടറുകൾ ഉപയോഗിക്കും മുൻപ് സാനിട്ടൈസറും ഉപയോഗിച്ച ശേഷം സോപ്പും ഉപയോഗിച്ച് കൈ അണുവിമുക്തമാക്കുക. ലി്ര്രഫിൽ കയറിയാൽ ചുമരുകളിൽ സ്പർശിക്കരുത്.