മേടം: ആത്മപ്രശംസ ഒഴിവാക്കും. വിമർശനങ്ങൾ കേൾക്കാനിടവരും. ആദർശങ്ങൾ പ്രാവർത്തികമാക്കും.
ഇടവം: വിപണന സമ്പ്രദായം വിപുലമാക്കും. യാത്രകൾ വേണ്ടിവരും. വ്യവസ്ഥകൾ പാലിക്കും.
മിഥുനം : ലാഭവിഹിതം വർദ്ധിക്കും. മാതാപിതാക്കളെ പരിചരിക്കും. സഹോദരങ്ങളുമായി രമ്യത.
കർക്കടകം: പ്രത്യുപകാരം ചെയ്യും. ആശുപത്രിവാസം ഒഴിവാകും. ഊഹകച്ചവടത്തിൽ നഷ്ടം.
ചിങ്ങം: കുടുംബത്തിൽ സന്തോഷം. സ്ഥാനമാനങ്ങൾ ഉപേക്ഷിക്കും. സുരക്ഷാ നടപടികൾ ശക്തമാക്കും.
കന്നി: സന്തുഷ്ടി ഉണ്ടാകും. ഗതകാല സ്മരണകൾ. ചെലവിനങ്ങൾക്കു നിയന്ത്രണം.
തുലാം: വാക്കുതർക്കങ്ങൾ ഒഴിവാക്കും. ആത്മസംയമനം പാലിക്കും. കാര്യങ്ങൾ ലക്ഷ്യപ്രാപ്തി നേടും.
വൃശ്ചികം: കഠിനാദ്ധ്വാനം വേണ്ടിവരും. ചിന്തകൾക്കതീതമായ പ്രവർത്തനം. ആശ്ചര്യം അനുഭവപ്പെടും.
ധനു: പ്രവൃത്തിമണ്ഡലത്തിൽ മാറ്റം. സാമ്പത്തിക നേട്ടം. അനുചിത പ്രവൃത്തികൾ ഒഴിവാക്കും.
മകരം: ബന്ധങ്ങളിൽ നിന്ന് ഒഴിഞ്ഞുനിൽക്കും. പ്രവർത്തനങ്ങൾ ഉപേക്ഷിക്കും. നിയന്ത്രണങ്ങൾ വേണ്ടി വരും.
കുംഭം: വഞ്ചനയിൽ അകപ്പെടാതെ സൂക്ഷിക്കണം. സംരക്ഷണച്ചുമതലയുള്ള സമീപനത്തിൽ ആശ്വാസം. സൗഹൃദ സംഭാഷണം.
മീനം: മേലധികാരിയുടെ അംഗീകാരം. ശരിയായ പ്രവർത്തനങ്ങൾ. പ്രഭാഷണങ്ങൾ ശ്രവിക്കും.