mammootty-
MAMMOOTTY


കോവിഡ് ലോക്ഡൗണില്‍ തിയേറ്ററുകള്‍ അടഞ്ഞു കിടക്കുന്നതിനാല്‍ മലയാള സിനിമകളടക്കം ഒടിടി റിലീസിനൊരുങ്ങുകയാണ്.സൂഫിയും സുജാതയും ഓൺലൈൻ പ്ലാറ്റുഫോമുകളിൽ റിലീസ് ചെയ്യുമെന്ന് ചിത്രത്തിന്റെ നിർമാതാക്കൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോളിതാ തങ്ങളുടെ ചിത്രം ഒടിടി റിലീസിനില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മമ്മൂട്ടി നായകനായെത്തുന്ന വണ്ണിന്റെ നിര്‍മാതാക്കള്‍. ഒടിടി റിലീസിന് നല്‍കുന്നില്ലെന്നും കോവിഡ് ഭീതി മാറിയതിന് ശേഷം തിയേറ്റര്‍ റിലീസ് തന്നെയാണ് ഉദ്ദേശിക്കുന്നതെന്നും നിര്‍മ്മാതാക്കളായ ഇച്ചായീസ് പ്രൊഡക്ഷന്‍സ് അറിയിച്ചു. ഫെയ്‌സ്ബുക്കിലൂടെയാണ് അവര്‍ ഇക്കാര്യം അറിയിച്ചത്.